സാംസങ് വിഷന്‍ എഐ ഇന്ത്യയില്‍

photo credit: X
മുംബൈ: കൺസ്യൂമർ ഇലക്ട്രോണിക് ബ്രാൻഡായ സാംസങ് പുതിയ വിഷൻ എഐ സാങ്കേതികവിദ്യ ഇന്ത്യൻ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നു.
നിയോ ക്യുഎൽഇഡി 8കെ, നിയോ ക്യുഎൽഇഡി 4കെ, ഒഎൽഇഡി, ക്യുഎൽഇഡി , ദി ഫ്രയിം ടിവികളുടെ അൾട്രാ പ്രീമിയം 2025 മോഡലുകളിലൂടെയാണ് ഇത് ലഭ്യമാക്കുന്നത്.
ഉള്ളടക്കത്തിനും ചുറ്റുപാടിനും അനുയോജ്യമായ വിപുലമായ അൽഗോരിതങ്ങൾ ഉപയോഗിച്ച് എഐ മോഡ് ചിത്രങ്ങളുടെ നിലവാരവും ശബ്ദവും തത്സമയം മികച്ചതാക്കുന്ന സംവിധാനമാണ് വിഷൻ എഐ.
photo credit:സാംസങ്
ഇത് ഉപയോക്താക്കളുടെ മുൻഗണനകൾ മനസ്സിലാക്കി ഉള്ളടക്കങ്ങൾ കണ്ടെത്തുകയും ക്രമീകരിക്കുകയും ചെയ്യുമെന്നും ടിവിയെ സ്മാർട്ട് ഫോണുകൾ, ടാബ്ലെറ്റുകൾ തുടങ്ങിയവയുമായി സുഗമമായി ബന്ധിപ്പിക്കാൻ സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
മൂന്ന് അടിസ്ഥാന ഘടകങ്ങളിലാണ് സാംസങ്ങ് വിഷന്‍ എഐ രൂപപ്പെടുത്തി ഇന്ത്യൻ ഉപയോക്താക്കളിലേയ്ക്ക് എത്തിക്കുന്നത്.
● ഉള്ളടക്കത്തിനും ചുറ്റുപാടിനും അനുസരിച്ച് അനുയോജ്യമായ അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് എഐ ചിത്രങ്ങളുടെ നിലവാരവും ശബ്ദവും തത്സമയം ഒപ്റ്റിമൈസ് ചെയ്യുന്നു മികച്ച ശബ്ദവും ദൃശ്യവും ഉറപ്പു വരുത്തുന്നു.
photo credit:സാംസങ്
● ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍ പഠിച്ച് കാലക്രമേണ മികച്ച ഉള്ളടക്കങ്ങള്‍ കണ്ടെത്താൻ എഐ സഹായിക്കുന്നു.
● മള്‍ട്ടി ഡിവൈസ് കണക്റ്റിവിറ്റി ടിവിയായതിനാൽ തന്നെ സ്മാര്‍ട്ട് ഫോണുകള്‍, ടാബ്, മറ്റ് സ്മാര്‍ട്ട് ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നു. ഇത് ഉള്ളടക്കങ്ങൾ പങ്കുവെക്കൽ എളുപ്പമാക്കുന്നു.
0 comments