എക്സിനോസ് 1480 പ്രോസസറില്‍ സാംസങ് ഗാലക്സി എഫ് 56 5ജി

മുംബൈ:കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ് പുതിയ മോഡൽ സ്മാർട്ട്ഫോൺ എഫ് 56 5ജി പുറത്തിറക്കി. എഫ് ശ്രേണിയിലെ ഏറ്റവും കനംകുറഞ്ഞ സ്മാർട്ട്ഫോൺ എന്ന വിശേഷണത്തോടെയാണ് 7.2 മില്ലീമീറ്റർമാത്രം വീതിയുള്ള ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. എക്സിനോസ് 1480 പ്രോസസറാണ് ഇതിന്റെ കരുത്ത്.
ഷേക്ക് ഫ്രീ വീഡിയോകളും ഫോട്ടോകളും പകർത്താൻ ബിഗ് പിക്സൽ സാങ്കേതികവിദ്യയോടെ ഫ്ലാഗ്ഷിപ് ഗ്രേഡ് 5 0എംപി ഒഐഎസ് ട്രിപ്പിൾ കാമറയും മികച്ച സെൽഫികൾക്കായി 12 എംപി എച്ച്ഡിആർ ഫ്രണ്ട് കാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.
മുന്നിലും പിന്നിലും ഗോറില്ല ഗ്ലാസ് വിക്ടസ് പ്ലസ് സംരക്ഷണം, നൂതന എഐ എഡിറ്റിങ് ടൂളുകൾ, 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് പ്ലസ് ഡിസ്-പ്ലേ, 5000 എംഎഎച്ച് ബാറ്ററി, 45 വാട്സ് സൂപ്പർ ഫാസ്റ്റ് ചാർജിങ് എന്നിവയാണ് മറ്റ് സവിശേഷതകൾ. പച്ച, വയലറ്റ് നിറങ്ങളിൽ ലഭ്യമാകും. എട്ട് ജിബി + 128 ജിബി ഫോണിന് 25,999 രൂപയും എട്ട് ജിബി + 256 ജിബിക്ക് 28,999 രൂപയുമാണ് വില.
0 comments