Deshabhimani
ad

ബജറ്റ് ഫോണുകള്‍ നോക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; റെഡ്മി എ5 എത്തി

redmia5
വെബ് ഡെസ്ക്

Published on Apr 15, 2025, 07:55 PM | 1 min read

മുംബൈ: ഷവോമി സബ് ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ബജറ്റ് ഫോണായ റെഡ്മി എ5 ചൊവ്വാഴ്ച ഇന്ത്യയില്‍ പുറത്തിറക്കി. റെഡ്മി എ5 ഒരു 4ജി ഫോണ്‍ ആണ്. ബജറ്റ് വിലയില്‍ സ്മാര്‍ട്ട്‌ഫോണ്‍ തേടുന്നവരെ ലക്ഷ്യമിട്ടാണ് ഈ റെഡ്മി ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത് . ഈ മാസം ആദ്യം ആഗോള വിപണിയില്‍ റെഡ്മി എ5 ബജറ്റ് 4ജി സ്മാര്‍ട്ട്ഫോണ്‍ ഷവോമി ലോഞ്ച് ചെയ്തിരുന്നു.


ഇന്ത്യയില്‍ ജയ്സാല്‍മര്‍ ഗോള്‍ഡ്, പോണ്ടിച്ചേരി ബ്ലൂ, ജസ്റ്റ് ബ്ലാക്ക് നിറങ്ങളിലാണ് ഈ ഫോണ്‍ ലഭ്യമാകുക. 3 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയില്‍ 6,499 രൂപയാണ് വില. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 7,499 രൂപയാണ് വില. 10,000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ സെഗ്മെന്റിലെ ഏറ്റവും വലുതും സുഗമവുമായ ഡിസ്പ്ലേയുമായിട്ടാണ് റെഡ്മി എ5 പുറത്തിറക്കിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home