മികച്ച ബാറ്ററിയുമായി പോക്കോ എഫ് 7 എത്തി

കൊച്ചി: ഇന്ത്യയിലെ മുൻനിര സ്‌മാർട്ട് ഫോൺ ബ്രാൻഡുകളിലൊന്നായ പോക്കോ അവരുടെ ഏറ്റവും പുതിയ മോഡലായ എഫ് 7 പുറത്തിറക്കി. ആധുനികമായ രൂപകൽപ്പന, മികച്ച ബാറ്ററി എന്നിവ ഉൾപ്പടുത്തിക്കൊണ്ടാണ് എഫ്7 ന്റെ വരവ്.
ഫാസ്റ്റ് ചാർജിംഗ്
മെച്ചപ്പെട്ട എനർജി ഡെൻസിറ്റിക്കും ദീർഘകാല കാര്യക്ഷമതയ്ക്കുമായി സിലിക്കൺ കാർബൺ സജ്ജീകത്തോട് കൂടിയ 7550 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എഫ് 7ന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 90 വാട്ട് ടർബോ ചാർജറും 22.5 വാട്ട് റിവേഴ്സ് ചാർജിങ് സൗകര്യവും ഫോണിനുണ്ട്. ഉപയോക്താക്കൾ ദിവസം മുഴുവനും ചാർജ് തീർന്ന് പോകാതെ ഫോൺ ഉപയോഗിക്കാൻ സാധിക്കും. ഇവയെല്ലാം 7.99 എംഎം മാത്രം ഘനമുള്ള ബോഡിയിൽ ഒതുക്കി നിർത്തിയിരിക്കുന്നു എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്. വലിയ ബാറ്ററി ശേഷിയിൽ ലഭ്യമായ എറ്റവും കനം കുറഞ്ഞ ഫോണാണ് എഫ് 7.
സവിശേഷതകൾ
സ്നാപ്ഡ്രാഗൺ 8 എസ് ജെൻ 4 ചിപ്സെറ്റ്, എൽപിഡിഡിആർ5എക്സ് മെമ്മറി, യുഎഫ്എസ് 4 സ്റ്റോറേജ്, 24 ജിബി (12 ജിബി + 12 ജിബി) ടർബോ റാം എന്നിവയോടെയാണ് ഫോണിന്റെ വരവ്. എഐ സ്യൂട്ടും പോക്കോയുടെ ഹൈപ്പർഒഎസ് 2-വും ഫോൺ ഉപയോഗത്തിന്റെ സ്വഭാവത്തിനനുസരിച്ച് പ്രവർത്തനം സുഗമമാക്കും. ഫോണിന്റെ താപനില ക്രമീകരിച്ച് നിർത്തുന്ന എറ്റവും പുതിയ ഐസ് ലൂപ്പ് കൂളിംഗ് സിസ്റ്റം ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്.
6.83 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലെയും 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും സഹിതമെത്തുന്ന പോക്കോ എഫ്7 ഗെയിമിംഗിനും കണ്ടന്റ് ക്രിയേഷനും അനുയോജ്യമായ ഡിസ്‌പ്ലേ നൽകുന്നു.
ക്യാമറ
50 എംപി പ്രൈമറി സെൻസർ (സോണി ഐഎംഎക്സ് 882 ക്യാമറ), 20 എംപി ഫ്രണ്ട് ക്യാമറ (ഒഐഎസ് + 20 എംപി), ഉയർന്ന നിലവാരത്തിൽ ചിത്രങ്ങൾ ജീവസുറ്റതാകുന്ന അൾട്രാ സ്നാപ്പ്ഷോട്ട് മോഡടക്കമുള്ള ഫ്ലാഗ്ഷിപ്പ് ക്യാമറ സജ്ജീകരണം.
പോക്കോ എഫ് 7 ജൂലൈ 1 മുതൽ ഫ്ലിപ്പ്കാർട്ടിൽ മാത്രമായി വിൽപ്പനയ്ക്കെത്തും, 12+256 ജിബി വേരിയന്റിന് 29,999 രൂപയും 12+512 ജിബി വേരിയന്റിന് 31,999 രൂപയുമാണ് വില (ഇൻട്രൊഡക്ടറി പ്രൈസ്). ഫസ്റ്റ് സെയിൽ ഡേ ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി, എസ്ബിഐ, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 2,000 രൂപ ബാങ്ക് കിഴിവും 2,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും. കൂടാതെ, ഒരു വർഷത്തേക്ക് 10,000 രൂപ വിലമതിക്കുന്ന സൗജന്യ സ്ക്രീൻ ഡാമേജ് പ്രൊട്ടക്ഷനും ഒരു വർഷ എക്സ്സ്റ്റെൻഡെഡ് വാറണ്ടിയും പോക്കോ വാഗ്ദാനം ചെയ്യുന്നു. മൊത്തം അങ്ങനെ 2 വർഷം വാറന്റി കവറേജും ലഭിക്കുന്നുണ്ട്. ജൂലൈ ഒന്നിന് ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മാത്രമായി ലഭിക്കുന്ന ലോഞ്ച് ഡേ ആനുകൂല്യങ്ങലാണ് ഇവ.
0 comments