കരുത്തൻ ബാറ്ററിയും എഐ ഫീച്ചറുകളും; ഓപ്പോയുടെ പുതിയ രണ്ടു മോഡല്‍ ഫോണുകൾ നാളെ ഇറങ്ങും

ന്യൂഡല്‍ഹി: ഓപ്പോയുടെ പുതിയ സീരീസായ ഓപ്പോ റെനോ 14 5G സീരീസ് നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. റെനോ 14 5ജി, റെനോ 14 പ്രോ 5ജി എന്നീ മോഡലുകളാണ് നാളെ ലോഞ്ച് ചെയ്യുന്നത്.
പുത്തൻ ഡിസൈനിലാണ് ഫോണുകളെത്തുന്നത്. കാമറ അപ്ഗ്രേഡുകളും എഐ കേന്ദ്രീകൃത സവിശേഷതകളും ഫോണില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെനോ 14 5ജി സീരീസ് നിരവധി ഹാര്‍ഡ്‍വെയർ, സോഫ്റ്റ്‍വെയർ അപ്ഗ്രേഡുകള്‍ കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് റെനോ 14 5ജി ഫോണിന് മീഡിയാടെക് ഡൈമെന്‍സിറ്റി 8350 ചിപ്സെറ്റ് ആയിരിക്കും കരുത്തുപകരുക. രണ്ട് മോഡലുകളും 16GB വരെ LPDDR5X റാമും UFS 3.1 അടിസ്ഥാനമാക്കി 1TB വരെ ഇന്റേണല്‍ സ്റ്റോറേജും വാഗ്ദാനം ചെയ്യുമെന്ന് സൂചനയുണ്ട്.
ഡിസ്പ്ലേയുടെ കാര്യത്തിൽ, റെനോ 14ന് 6.59 ഇഞ്ച് ഫ്ലാറ്റ് OLED സ്ക്രീനും പ്രോ വേരിയന്റിൽ 6.83 ഇഞ്ച് വലിയ OLED പാനലും ആയിരിക്കും. രണ്ട് ഡിസ്പ്ലേകളും 1.5K റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1,200 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അധിക സംരക്ഷണത്തിനും ഈടുതലിനുമായി Oppo സ്വന്തം ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസും ഉപയോഗിക്കുന്നു.
0 comments