മോട്ടോ എഐയില്‍ മോട്ടറോള എഡ്ജ് 60 പ്രോ

photo credit: മോട്ടറോള ഇന്ത്യ
മുംബൈ:മോട്ടറോള എഡ്ജ് 60 ശ്രേണിയിൽ പുതിയ മോഡൽ സ്മാർട്ട്ഫോൺ "എഡ്ജ് 60 പ്രോ’ പുറത്തിറക്കി. സ്മാർട്ട് ഫോണിൽ നിർമിതബുദ്ധി സാങ്കേതികവിദ്യയെ അടുത്തതലത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് പ്രത്യേക എഐ കീയോടെ ഓൺ ഡിവൈസ് മോട്ടോ എഐ, ഈ വിഭാഗത്തിലെ ഏക 50 എംപി + 50എംപി + 50 എക്സ് എഐ കാമറ സംവിധാനം, 1.5 കെ ട്രൂ കളർ ക്വാഡ്- കർവ്ഡ് ഡിസ്‌പ്ലേ, 6000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഫോണിന് കമ്പനി എടുത്തുപറയുന്ന പ്രത്യേകതകൾ.
മീഡിയടെക് ഡൈമെൻസിറ്റി 8350 എക്‌സ്ട്രീം ചിപ്‌സെറ്റാണ് ഇതിന്റെ കരുത്ത്. 90 വാട്ട് ടർബോപവർ ചാർജറും ഉൾപ്പെടുത്തിയിട്ടുണ്ട്. 8 ജിബി, 12 ജിബി റാമുകളിൽ 256 ജിബി സ്റ്റോറേജിൽ പാന്റോൺ ഡാസ്ലിങ് ബ്ലൂ, പാന്റോൺ ഷാഡോ, പാന്റോൺ സ്പാർക്ലിങ് ഗ്രേപ്പ് നിറങ്ങളിൽ ലഭ്യമാകും. എട്ട് ജിബി ഫോണിന് 29,999 രൂപയും 12 ജിബിക്ക് 33,999 രൂപയുമാണ് പ്രാരംഭവില.
0 comments