Deshabhimani
ad

ഗൂഗിള്‍ പിക്‌സല്‍ 9എ വിപണിയില്‍; സവിശേഷതകളറിയാം

PIXEL9A
വെബ് ഡെസ്ക്

Published on Apr 17, 2025, 12:49 PM | 1 min read

മുംബൈ: ഗൂഗിളിന്റെ പിക്‌സല്‍ 9എ സ്മാർട്ട്ഫോൺ ഇന്ത്യയില്‍ വിപണിയില്‍.പുതിയ ഡിസൈൻ, മികച്ച ഡിസ്‌പ്ലേ, മെച്ചപ്പെടുത്തിയ ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം, എല്ലാ പിക്സൽ ഫോണുകളിലും വെച്ച് മികച്ച ബാറ്ററി ലൈഫ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. 13MP അള്‍ട്രാവൈഡ് കാമറയും 48MP പ്രധാന കാമറയും ഉള്ള അപ്ഗ്രേഡ് ചെയ്ത ഡ്യുവല്‍ റിയര്‍ കാമറ സിസ്റ്റമാണ് ഇതിലുള്ളത്.


പിക്‌സല്‍ 9എയില്‍ ബില്‍റ്റ് ഇന്‍ ഗൂഗിള്‍ ജെമിനിയും ഉണ്ട്. കൂടാതെ ജെമിനി ലൈവ് ഉപയോഗിച്ച് സ്വതന്ത്രമായി സംസാരിക്കാനും ചാറ്റ് ചെയ്യാനും കഴിയും. മാർച്ച് 19ന് പുറത്തിറങ്ങിയ പിക്സൽ 9എ, ഓൺ-ഷെൽഫിൽ ലഭ്യമാകാൻ ഏകദേശം ഒരു മാസമെടുത്തു.


ഗൂഗിള്‍ പിക്‌സല്‍ 9എയ്ക്ക് 49,999 രൂപയാണ് വില. ഇത് ഐറിസ്, പോര്‍സലൈന്‍, ഒബ്സിഡിയന്‍ എന്നി കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍, ഓഫ്‍ലൈൻ റീട്ടെയില്‍ പങ്കാളികള്‍ വഴി പിക്‌സല്‍ 9എ വാങ്ങാവുന്നതാണ്.


ഗൂഗിള്‍ പിക്‌സല്‍ 9എ 6.3 ഇഞ്ച് ആക്റ്റുവ ഡിസ്‌പ്ലേയാണ് ഉള്ളത്. 2,700 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഇതില്‍ ഉള്‍പ്പെടുന്നു. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ടെന്‍സര്‍ ജി4 പ്രൊസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്.


185.9 ഗ്രാം ഭാരവും 8.9 എംഎം കനവുമുള്ള കോമ്പോസിറ്റ് മാറ്റ് ഗ്ലാസ് ബാക്കും സാറ്റിന്‍ മെറ്റല്‍ ഫ്രെയിമും ഉപയോഗിച്ചാണ് ഗൂഗിള്‍ പിക്‌സല്‍ 9എ നിര്‍മിച്ചിരിക്കുന്നത്. 23W വയര്‍ഡ് ചാര്‍ജിങ്ങിനെയും ക്യൂഐ വയര്‍ലെസ് ചാര്‍ജിങ്ങിനെയും പിന്തുണയ്ക്കുന്ന 5,100mAh ബാറ്ററിയാണ് ഇതിനുള്ളത്. വെള്ളം, പൊടി എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന IP68 റേറ്റിങ്ങോടെയാണ് പിക്സൽ 9എ വരുന്നത്. ആന്‍ഡ്രോയിഡ് 15ലാണ് ഈ ഫോൺ പ്രവര്‍ത്തിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home