വാട്ടർപോളോ ക്യാമ്പിൽ 14 മലയാളികൾ

തിരുവനന്തപുരം
ഒക്ടോബറിൽ അഹമദാബാദിൽ നടക്കുന്ന പതിനൊന്നാമത് ഏഷ്യൻ നീന്തൽ ചാമ്പ്യൻഷിപ് വാട്ടർപോളോയ്‌ക്കുള്ള ഇന്ത്യൻ ടീം ക്യാമ്പിൽ 14 മലയാളികൾ. ഏഴുവീതം പുരുഷന്മാരും വനിതകളുമാണ് ഉൾപ്പെട്ടത്. പ്രാഥമിക പരിശീലന ക്യാമ്പ് 23ന് ബംഗളൂരു സായ് സെന്ററിൽ ആരംഭിക്കും. ഏപ്രിൽ 21 വരെയാണ് ക്യാമ്പ്. പരിശീലകസംഘത്തിൽ മലയാളി പി എസ് വിനോദുമുണ്ട്.
0 comments