ദേശീയ മീറ്റിന് 37 അംഗ ടീം
റാഞ്ചി
ദേശീയ സബ്‌ജൂനിയർ (അണ്ടർ 14) സ്‌കൂൾ മീറ്റിൽ കേരളത്തിന് 37 അംഗ ടീം. റാഞ്ചിയിലെ ബിർസമുണ്ട സ്‌റ്റേഡിയത്തിൽ നടക്കുന്ന നാലുദിവസത്തെ മീറ്റിൽ 20 ഇനങ്ങളിലാണ് മത്സരം. ഇന്ന് ഏഴ് ഇനങ്ങളിൽ ഫൈനലുണ്ട്.
കേരള ടീമിൽ 18 ആൺകുട്ടികളൂം 19 പെൺകുട്ടികളുമാണ്. അനീഷ് തോമസ് ജനറൽ മാനേജരായ ടീമിൽ ആൽബർട്ട് അലോഷ്യസും ലിജോ തോമസും പരിശീലകരായുണ്ട്.
0 comments