വെസ്തപ്പൻ തുടങ്ങി; ജാപ്പനീസ് ഗ്രാൻപ്രീയിൽ വിജയം

PHOTO: Facebook/F1
ടോക്യോ: ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ നിലിവിലെ ചാമ്പ്യനായ മാക്‌സ് വെസ്താപ്പന് സീസണിലെ ആദ്യ ജയം. ഈ സീസണിലെ മൂന്നാമത്തെ റേസ് ആയ ജാപ്പനീസ് ഗ്രാൻ പ്രീയിലാണ് വെസ്തപ്പൻ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയിലെ ജേതാവായ ലാൻഡോ നോറിസിനെ രണ്ടാമതാക്കിയാണ് വെസ്തപ്പന്റെ മുന്നേറ്റം. ചൈനീസ് ഗ്രാൻ പ്രീയിൽ വിജയിച്ച ഓസ്‌കാർ പിയാസ്‌ട്രി മൂന്നാമതും ഫിനിഷ് ചെയ്തു.
തുടർച്ചയായ അഞ്ചാം കിരീടം നേടാനിറങ്ങിയ റെഡ് ബുൾ ഡ്രൈവർ വെസ്തപ്പന് ഇക്കുറി കഴിഞ്ഞ തവണത്തെ പോലെ മികച്ച തുടക്കമല്ല ലഭിച്ചത്. ഓസ്‌ട്രേലിയയിൽ രണ്ടാമത് ഫിനിഷ് ചെയ്തപ്പോൾ ചൈനയിൽ നാലാമത് എത്താനേ വെസ്തപ്പന് സാധിച്ചുള്ളൂ. കഴിഞ്ഞ സീസണിൽ ആദ്യ റേസുകളിൽ നേടിയ വിജയമായിരുന്നു വെസ്തപ്പനെ ലോകചാമ്പ്യൻഷിപ്പിലേക്ക് നയിച്ചത്.
0 comments