മനുവിനും അഷ്‌ഫാഖിനും സ്വർണം

ടി എസ് മനു, മുഹമ്മദ് അഷ്ഫാഖ്
തിരുവനന്തപുരം: ഇന്ത്യൻ ഓപ്പൺ 400 മീറ്റർ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കേരളത്തിന്റെ ടി എസ് മനു സ്വർണം നേടി. 46.51 സെക്കൻഡിലാണ് ഫിനിഷ്. വനിതകളിൽ ഉത്തർപ്രദേശിന്റെ രുപാൽ 51.41 സെക്കൻഡിൽ ഒന്നാമതെത്തി. തമിഴ്‌നാട് താരം വിത്യ രാമരാജ് വെള്ളിയും കേരളത്തിന്റെ കെ സ്‌നേഹ വെങ്കലവും കരസ്ഥമാക്കി. അണ്ടർ 18 ആൺകുട്ടികളിൽ മുഹമ്മദ് അഷ്‌ഫാഖിനാണ്(47.49) സ്വർണം. അണ്ടർ 20 വനിതാവിഭാഗത്തിൽ സാന്ദ്രമോൾ സാബുവിന് വെള്ളിയുണ്ട്.
0 comments