Deshabhimani

ഇൻഡോർ തുഴച്ചിൽ ; ഗൗരിനന്ദക്ക്‌ സ്വർണം

gourinanda
വെബ് ഡെസ്ക്

Published on Apr 28, 2025, 03:03 AM | 1 min read


ആലപ്പുഴ

ദേശീയ ഇൻഡോർ തുഴച്ചിൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഗൗരിനന്ദ സ്വർണം നേടി. ജൂനിയർ പെൺകുട്ടികളുടെ 2000 മീറ്റർ വ്യക്തിഗത വിഭാഗത്തിലാണ്‌ നേട്ടം. സാനിയ ജെ കൃഷ്‌ണന്‌ ഈയിനത്തിൽ വെള്ളിയുണ്ട്‌. ഇരുവരും ആലപ്പുഴ സായിയിലെ താരങ്ങളാണ്‌. ഒന്നുവീതം സ്വർണവും വെള്ളിയും അഞ്ച് വെങ്കലവുമായി കേരളം മൂന്നാമതാണ്‌. ആദ്യദിനം നാല്‌ സ്വർണവുമായി ഹരിയാന ഒന്നാമതെത്തി. രണ്ട്‌ സ്വർണവും ഒരുവെള്ളിയുമുള്ള ബംഗാളാണ്‌ രണ്ടാമത്‌. പാരാ റോവിങ് – -3 പുരുഷ വിഭാഗത്തിൽ കരസേനയിലെ കെ നാരായണയും വനിതാ വിഭാഗത്തിൽ രാജസ്ഥാന്റെ അനിതയും വിജയികളായി.


ആലപ്പുഴയിൽ സംസ്ഥാന സർക്കാർ പുതിയ റോവിങ് അക്കാദമി സ്ഥാപിക്കുമെന്ന് ചാമ്പ്യൻഷിപ്പ്‌ ഉദ്ഘാടനംചെയ്‌ത്‌ പി പി ചിത്തരഞ്‌ജൻ എംഎൽഎ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home