വിപിൻ കണ്ണനടക്കം 3 മലയാളികൾ ഫിബ കോഴ്‌സ് പാസായി
പരിശീലകരായി തിളങ്ങാൻ സ്‌മൃതിയും ഗീതുവും

തിരുവനന്തപുരം : ഇന്ത്യൻ വനിതാ ബാസ്‌കറ്റ്‌ബോളിലെ മിന്നും താരങ്ങളായിരുന്ന സ്‌മൃതി രാധാകൃഷ്‌ണനും ഗീതു അന്ന രാഹുലും ഇനി പരിശീലകവേഷത്തിൽ തിളങ്ങും. ലോക ബാസ്‌കറ്റ്‌ബോൾ സംഘടനയായ ഫിബയുടെ കോച്ച് ലെവൽ വൺ പരീക്ഷയിൽ ഇരുവരും മികച്ച വിജയം നേടി. സ്‌പോർട്‌സ് കൗൺസിൽ കോച്ചായ വിപിൻ കണ്ണനും ഈ നേട്ടം കൈവരിച്ച മലയാളിയാണ്. നിലവിൽ ചങ്ങനാശേരി എസ്‌ബി കോളേജിലാണ്.
ഇന്ത്യൻ ടീം ക്യാപ്റ്റനും റെയിൽവേ താരവുമായ സ്‌മൃതി കോഴിക്കോട് വടകര പുറമേരി സ്വദേശിയാണ്. 2014ൽ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യയെ നയിച്ചത്. ഏഷ്യൻ ഗെയിംസിൽ ക്യാപ്റ്റനാകുന്ന പ്രായം കുറഞ്ഞ താരമായിരുന്നു. കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ സ്വർണം നേടിയ ടീം അംഗമായിരുന്നു.
നിലവിൽ റെയിൽവേയുടെ എറണാകുളം ഓഫീസിൽ സൂപ്രണ്ടാണ്. വിദേശ ലീഗുകളിൽ കളിച്ച പരിചയം ഗീതുവിന് മുതൽക്കൂട്ടാകും. ഓസ്‌ട്രേലിയൻ ലീഗിൽ മൂന്ന് സീസൺ കളിച്ചു. ചങ്ങനാശേരി സ്വദേശിയായ ഗീതു റെയിൽവേയിൽ ഉദ്യോഗസ്ഥയാണ്.
0 comments