ഫോർമുല വൺ: ആദ്യ ഗ്രാൻ പ്രീയിൽ ലാൻഡോ നോറിസ്

ലാൻഡോ നോറിസ്. PHOTO: Facebook/F1
മെൽബൺ: ഫോർമുല വൺ കാറോട്ട മത്സരത്തിന് തുടക്കം കുറിച്ച ഓസ്‌ട്രേലിയൻ ഗ്രാൻ പ്രീയിൽ മക്‌ലാരൻ താരം ലാൻഡോ നോറിസിന് വിജയത്തുടക്കം. ലോകചാമ്പ്യൻ മാക്‌സ് വെസ്താപ്പനെ പിറകിലാക്കിയാണ് ലാൻഡോയുടെ വിജയം. മേഴ്‌സിഡസിന്റെ ജോർജ്ജ് റസ്സൽ മൂന്നാമതായി. മെഴ്‌സിഡസ് വിട്ട് ഫെരാരിയിൽ എത്തിയ ലൂയിസ് ഹാമിൾട്ടൺ 10-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
മെൽബണിലെ ആൽബർട്ട് പാർക്കിൽ രാവിലെ 9.30 ആരംഭിച്ച മത്സരത്തിൽ കാലാവസ്ഥ വെല്ലുവിളിയായി. ചൈനയിലാണ് അടുത്ത റേസ്. 2019ന് ശേഷം ആദ്യമായാണ് ഫോർമുല വണ്ണിന് ഓസ്‌ട്രേലിയയിൽ തുടക്കമാകുന്നത്. അബുദാബിയിൽ ആയിരിക്കും ഈ വർഷത്തെ അവസാന ഗ്രാൻ പ്രീ. ഏപ്രിൽ 13നും 20നും ആണ് സൗദി, ബഹ്‌റൈൻ മത്സരങ്ങൾ നടക്കുക. സീസണിൽ ആകെ 24 മത്സരങ്ങളുണ്ടാകും. ഫാൻകോഡ് ആപ്പ് വഴി ഇന്ത്യയിലെ ആരാധകർക്ക് റേസുകൾ കാണാൻ സാധിക്കും.
അതേസമയം ലൂയിസ് ഹാമിൾട്ടൺ മെഴ്‌സിഡസ് വിട്ട് ഫെരാരിയിൽ എത്തിയത് തന്നെയാണ് ഈ പതിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹാമിൽട്ടണിന്റെ കൂടുമാറ്റം ഞെട്ടലോടെയായിരുന്നു കായികലോകം വീക്ഷിച്ചത്യ 2007ന് ശേഷം വ്യക്തിഗത ലോക ചാമ്പ്യൻഷിപ്പ് നേടാൻ താരമത്തിന് കഴിഞ്ഞിട്ടില്ല. ഏഴ് തവണ ലോകചാമ്പ്യനായ ഡ്രൈവറാണ് ഹാമിൽട്ടൺ.
സർക്യൂട്ടിലെ ഹാമിൽട്ടന്റെ അപ്രമാദിത്വം അവസാനിപ്പിച്ച ലോകചാമ്പ്യനായ മാക്‌സ് വെസ്‌താപ്പൻ തന്നെയാണ് ഇത്തവണത്തേയും ഫേവറേറ്റ്. തുടർച്ചയായ അഞ്ചാം കിരീടം നേടാൻ വേണ്ടിയാണ് റെഡ് ബുൾ ഡ്രൈവർ ഇക്കുറി തയ്യാറെടുക്കുന്നത്.
0 comments