ബോക്‌സിങ് 2028 ഒളിമ്പിക്‌സിൽ

ലോസ് എയ്‌ഞ്ചൽസ്
അടുത്ത ഒളിമ്പിക്‌സിൽ ബോക്‌സിങ് മത്സരയിനമായേക്കും. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി എക്‌സിക്യൂട്ടീവ് ബോർഡ് ഇക്കാര്യത്തിൽ നിർദേശം നൽകി. 2028ൽ അമേരിക്കയിലെ ലോസ് എയ്‌ഞ്ചൽസിലാണ് ഒളിമ്പിക്‌സ്. ഈയാഴ്‌ച ചേരുന്ന ഒളിമ്പിക് കമ്മിറ്റി(ഐഒസി) യോഗം അന്തിമ തീരുമാനം എടുക്കും. ഇക്കാര്യത്തിൽ ഐഒസി പ്രസിഡന്റ് തോമസ് ബാകിന് അനുകൂല നിലപാടാണ്. ആറുവർഷംമുമ്പ് ഇനങ്ങൾ തീരുമാനിച്ചപ്പോൾ ബോക്‌സിങ് ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.
0 comments