തയ്‌ക്വൊണ്ടോയിൽ കേരളത്തിന് വീണ്ടും മെഡൽ; പൂംസെയിൽ വെങ്കലം

ഡെറാഡൂൺ : 38-ാമത് ദേശീയ ഗെയിംസിൽ തയ്‌ക്വൊണ്ടോ പൂംസെ വനിതാ ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിന് വെങ്കലം. കർണിക, സെബ, ലയ ഫാത്തിമ എന്നിവരടങ്ങിയ ടീമിനാണ് വെങ്കലം കിട്ടിയത്. ദേശീയ ഗെയിംസിൽ 10 സ്വർണവും ഒമ്പത് വെള്ളിയും എട്ട് വെങ്കലവും ഉൾപ്പെടെ 27ഓളം മെഡലുകളാണ് ലഭിച്ചത്. 27 മെഡലുകൾ നേടികൊണ്ട് ദേശീയ ഗെയിംസിൽ എട്ടാം സ്ഥാനത്താണ് കേരളം.
0 comments