അഞ്‌ജു അത്‌ലീറ്റ്‌സ് കമീഷൻ ചെയർപേഴ്‌സൺ
ന്യൂഡൽഹി
അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്‌ഐ) അത്‌ലീറ്റ്‌സ് കമീഷൻ ചെയർപേഴ്‌സണായി ഒളിമ്പ്യൻ അഞ്‌ജു ബോബി ജോർജിനെ തെരഞ്ഞെടുത്തു. എഎഫ്‌ഐയുടെ സീനിയർ വൈസ് പ്രസിഡന്റാണ്. ഒമ്പതംഗ കമീഷനിൽ ആറ് വനിതകളുണ്ട്. മലയാളി ഒളിമ്പ്യൻ എം ഡി വൽസമ്മ, ജ്യോതിർമയി സിക്‌തർ, കൃഷ്‌ണ പുണിയ, സുധാസിങ്, സുനിതാറാണി എന്നിവരാണ് മറ്റ് വനിതകൾ.
ജാവലിൻ ത്രോ താരം ഒളിമ്പ്യൻ നീരജ് ചോപ്ര, അവിനാഷ് സാബ്‌ലേ, എഎഫ്‌ഐ പുതിയ പ്രസിഡന്റ് ബഹാദൂർ സിങ് സാഗു എന്നിവരും അംഗങ്ങളാണ്.
0 comments