സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിന് തുടക്കമാകുന്നു

തിരുവനന്തപുരം: കേരള അക്വാട്ടിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജൂനിയർ, സബ് ജൂനിയർ സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിൽ തുടക്കമാകും. 11നും 17നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ. മത്സരങ്ങൾ ഞായറാഴ്ച സമാപിക്കും.
നീന്തൽ മത്സരങ്ങൾക്ക് പുറമെ ജൂനിയർ വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വാട്ടർപോളോ മത്സരങ്ങളുമുണ്ടാകും. സംസ്ഥാനത്തെ 14 ജില്ലയെയും പ്രതിനിധാനം ചെയ്‌ത് 660ഓളം കായികതാരങ്ങൾ പങ്കെടുക്കും.
0 comments