ഷെല്ലി വരുന്നു


Sports Desk
Published on Jun 29, 2025, 03:56 AM | 1 min read
കിങ്‌സ്‌റ്റൺ
നൂറ് മീറ്ററിലെ എക്കാലത്തെയും മികച്ച ഓട്ടക്കാരികളിലൊരാളായ ജമൈക്കയുടെ ഷെല്ലി ആൻഫ്രേസർ പ്രൈസി ഒമ്പതാം തവണയും ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് യോഗ്യത നേടി. ജമൈക്കൻ ട്രയൽസിൽ മൂന്നാം സ്ഥാനക്കാരിയായാണ് മുന്നേറ്റം. ഈ വർഷം ടോക്യോയിലാണ് ലോക ചാമ്പ്യൻഷിപ്. 10.91 സെക്കൻഡിലായിരുന്നു നൂറ് മീറ്റർ വര കടന്നത്. ടിനാ ക്ലയ്‌റ്റൺ (10.81), ഷെറീക്ക ജാക്‌സൺ (10.88) എന്നിവരായിരുന്നു ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
മുപ്പത്തെട്ടുകാരിയായ ഷെല്ലി ലോക ചാമ്പ്യൻഷിപ്പോടെ ട്രാക്ക് വിടുമെന്ന് വ്യക്തമാക്കിയിരുന്നു. 2007ൽ ഒസാക്കയിൽ നടന്ന ലോക മീറ്റിലായിരുന്നു തുടക്കം. 4–-100 മീറ്റർ റിലേയിൽ വെള്ളി നേടിയ ടീമിൽ അംഗമായി. തുടർന്ന് അഞ്ചുവർഷം 100 മീറ്ററിൽ ചാമ്പ്യനായി. 2008, 2012 ഒളിമ്പിക്‌സിലും ഷെല്ലിയായിരുന്നു ജേത്രി.
ലോക മീറ്റിൽ നേടിയ രണ്ട് സ്വർണം അമ്മയായതിനുശേഷമായിരുന്നു.
0 comments