ആരോക്യ രാജീവ് ട്രാക്ക് വിട്ടു


Sports Desk
Published on Jun 20, 2025, 12:00 AM | 1 min read
ചെന്നൈ
ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് ആരോക്യ രാജീവ് അത്‌ലറ്റിക്‌സിൽനിന്ന് വിരമിച്ചു. ഇന്ത്യൻ പുരുഷ റിലേ ടീം അംഗമായിരുന്നു. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മിക്‌സഡ് റിലേയിൽ സ്വർണം നേടിയ ടീമിൽ അംഗമാണ്. 2014 ഇഞ്ചിയോൺ ഗെയിംസിൽ 400 മീറ്റർ ഓട്ടത്തിൽ വെങ്കലം സ്വന്തമാക്കി 2016, 2020 ഒളിമ്പിക്‌സുകളിൽ പങ്കെടുത്തു.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ലാൽഗുഡിയാണ് സ്വദേശം. അവിടെ ഭാവിതാരങ്ങൾക്കായി അത്‌ലറ്റിക്‌സ് അക്കാദമി തുടങ്ങാനാണ് മുപ്പത്തിനാലുകാരന്റെ പദ്ധതി.
0 comments