ഇന്ത്യൻ ഫുട്ബോളിന്റെ അവസ്ഥയ്ക്ക് കാരണം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ: ഷാജി പ്രഭാകരൻ

കൊച്ചി: ഇന്ത്യൻ ഫുട്ബോളിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ കെടുകാര്യസ്ഥതയെന്ന് മുൻ സെക്രട്ടറി ജനറലും മലയാളിയുമായ ഷജി പ്രഭാകരൻ. ഈ നിലയിൽ പോയാൽ 2027 ലെ ഏഷ്യാ കപ്പ് യോഗ്യത പോലും ഇന്ത്യക്ക് കിട്ടില്ലെന്നും ഷാജി പ്രഭാകരൻ തുറന്നടിച്ചു.
അതൊക്കെ ഫുട്ബോളിനെ തന്നെ ബാധിക്കും. ഫിഫ ഫാങ്കിംഗിൽ 127ാം സ്ഥാനമെന്ന് മോശം അവസ്ഥയായി. ഔദ്യോഗിക മത്സരം അവസാനമായി ജയിച്ചിട്ട് 19 മാസം. കോച്ചിനെ പുറത്താക്കി കെെകഴുകുകയായിരുന്നു ഫുട്ബോൾ ഫെഡറേഷൻ.
ഐഎസ്എൽ എപ്പോൾ നടക്കുമെന്ന കാര്യത്തിൽ പോലും തീരുമാനമായില്ല. ഐഎസ് എൽ നടന്നില്ലെങ്കിൽ താരങ്ങൾക്ക് കാര്യക്ഷമമായി കളി നിലനിർത്താനാവില്ലെന്നും അതും ഇന്ത്യൻ ടീമിനെ ബാധഇക്കുമെനന്നും അദ്ദേഹം വ്യക്തമാക്കി.
0 comments