അതേ ആഘോഷം, ആരവം


Sports Desk
Published on May 20, 2025, 04:16 AM | 1 min read
ലിസ്‌ബൺ
ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ വഴിയിൽത്തന്നെയാകുമോ മകന്റെയും കുതിപ്പ്. പതിനാലുകാരൻ ക്രിസ്‌റ്റ്യാനോ ജൂനിയർ അതിന്റെ സൂചന നൽകിക്കഴിഞ്ഞു. ക്രൊയേഷ്യയിൽ നടന്ന അണ്ടർ 15 ഫുട്‌ബോളിൽ മികച്ച പ്രകടനമായിരുന്നു പതിനാലുകാരന്റേത്. ഫൈനലിൽ ക്രൊയേഷ്യക്കെതിരെ 3–-2ന് ജയിച്ചപ്പോൾ രണ്ട് ഗോൾ ജൂനിയറിന്റെ വകയായിരുന്നു. പോർച്ചുഗൽ കുപ്പായത്തിൽ ആദ്യഗോളും വന്നു. അരങ്ങേറ്റത്തിലെ രണ്ടാം കളിയാണിത്.
ക്രൊയേഷ്യൻ പ്രതിരോധ താരങ്ങൾക്കിടയിലൂടെയുള്ള ഇടങ്കാൽ ഷോട്ടിലൂടെയായിരുന്നു ആദ്യഗോൾ. രണ്ടാമത്തേത് മികച്ചൊരു ഹെഡർ. അച്ഛന്റെ ആഘോഷരീതി തന്നെയായിരുന്നു മകനും. ഉയർന്നുചാടിയുള്ള ‘സിയൂ’ ആഘോഷം. നിലവിൽ സൗദി ലീഗിൽ അൽ നസറിന്റെ യൂത്ത് അക്കാദമിയിലാണ്. മാഞ്ചസ്‌റ്റർ യുണൈറ്റഡ് ഉൾപ്പെടെ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾ ക്രിസ്‌റ്റ്യാനോ ജൂനിയറിനെ നോട്ടമിട്ടിട്ടുണ്ട്.
0 comments