ഐബാന് കളിക്കാം
കൊച്ചി
ഐഎസ്‌എൽ ഫുട്‌ബോളിൽ തിങ്കളാഴ്‌ച ഒഡിഷ എഫ്‌സിയെ നേരിടുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസവാർത്ത. പഞ്ചാബ് എഫ്‌സിക്കെതിരെ ചുവപ്പ് കാർഡ് കണ്ട പ്രതിരോധക്കാരൻ ഐബാൻ ദോഹ്‌ലിങ്ങിനെതിരായ നടപടി പിൻവലിച്ചു. റഫറിയുടെ തീരുമാനത്തിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് നൽകിയ പരാതി പരിശോധിച്ച അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ അച്ചടക്കസമിതിയാണ് ചുവപ്പ് കാർഡ് പിൻവലിച്ചത്. പകരം മഞ്ഞ കാർഡ് നൽകി.
0 comments