ദേശീയ കുപ്പായത്തിൽ ആദ്യ ചുവപ്പ്
print edition റൊണാൾഡോയ്‌ക്ക് ചുവപ്പ്; പോർച്ചുഗലിന് തോൽവി

ഡബ്ലിൻ
ഇരുപത്തിരണ്ടുവർഷത്തെ കളിജീവിതത്തിനിടയിൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക് പോർച്ചുഗൽ കുപ്പായത്തിലെ ആദ്യ ചുവപ്പ് കാർഡ്. അയർലൻഡിനെതിരായ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിലാണ് നാൽപത്തൊന്നുകാരൻ ചുവപ്പ് കണ്ട് പുറത്തായത്.
ഐറിഷ് പ്രതിരോധതാരം ഡാറ ഒ ഷിയയുടെ പുറത്ത് കൈമുട്ടുകൊണ്ട് ഇടിച്ചതിനാണ് ശിക്ഷ. റഫറി ആദ്യം മഞ്ഞക്കാർഡാണ് കാണിച്ചത്. പിന്നീട് വീഡിയോ പരിശോധനയിൽ ഫൗളിന്റെ ഗൗരവം കണക്കിലെടുത്ത് ചുവപ്പ് കാർഡ് വീശി. പോർച്ചുഗൽ കുപ്പായത്തിലെ മുന്നേറ്റക്കാരന്റെ 226–ാം മത്സരമായിരുന്നു ഇത്. മത്സരത്തിൽ പറങ്കിപ്പട രണ്ട് ഗോളിന് തോൽക്കുകയും ചെയ്‌തു. നാളെ അർമേനിയയെ വീഴ്‌ത്തിയാൽ ലോകകപ്പ് യോഗ്യത നേടാം. റൊണാൾഡോ സസ്‌പെൻഷനിലാണ്.
അയർലൻഡിനെതിരെ ദയനീയ പ്രകടനമായിരുന്നു റൊണാൾഡോയും പോർച്ചുഗലും. മികച്ച നിരയുണ്ടായിട്ടും എതിരാളിയെ വിറപ്പിക്കാനായില്ല. 61–ാം മിനിറ്റിലാണ് ചുവപ്പ് കാർഡ് കിട്ടുന്നത്. ക്ലബ് ഫുട്‌ബോളിൽ 12 തവണ റൊണാൾഡോയ്‌ക്ക് ചുവപ്പ് കിട്ടിയിട്ടുണ്ട്. കളിയിലെ റൊണോയുടെ പെരുമാറ്റം അച്ചടക്കലംഘനത്തിന്റെ പരിധിയിൽ വന്നേക്കും. അങ്ങനെയെങ്കിൽ രണ്ടിൽ കൂടുതൽ മത്സരങ്ങളിൽ വിലക്കുണ്ടാകും. ഇൗ വിലക്ക് വന്നാൽ ലോകകപ്പ് യോഗ്യത നേടിയാൽ ആദ്യ കളിയിൽ റൊണാൾഡോയ്‌ക്ക് കളിക്കാനാകില്ല.









0 comments