റൊണാൾഡോ ബ്രസീലിലേക്ക് ?


Sports Desk
Published on May 20, 2025, 04:15 AM | 1 min read
റിയാദ്
സൗദി ക്ലബ് അൽ നസറുമായുള്ള കരാർ ജൂൺ 30ന് അവസാനിക്കാനിരിക്കെ ക്രിസ്‌റ്റ്യാനോ റൊണാൾഡോ ടീം വിട്ടേക്കുമെന്ന് സൂചന. കരാർ ഒരുവർഷംകൂടി നീട്ടാൻ അൽ നസർ പോർച്ചുഗലുകാരന് വൻ തുക വാഗ്‌ദാനംചെയ്‌തിരുന്നു. എന്നാൽ, ഇതുവരെ സമ്മതം മൂളിയിട്ടില്ല. അതേസമയം, ബ്രസീൽ ഫുട്‌ബോൾ ലീഗിൽനിന്ന് ഒരു ക്ലബ് റൊണാൾഡോയ്‌ക്കായി രംഗത്തെത്തിയതായി അഭ്യൂഹമുണ്ട്. അടുത്തമാസം നടക്കുന്ന ക്ലബ് ലോകകപ്പിൽ ബ്രസീൽ ലീഗിൽനിന്ന് നാല് ക്ലബ്ബുകളാണ് കളിക്കുന്നത്.
ബൊട്ടാഫോഗോ, ഫ്‌ളെമംഗോ, ഫ്‌ളുമിനെസ്, പൽമെയ്‌റാസ് ക്ലബ്ബുകളാണ് അവ.
സൗദി ലീഗിൽ റൊണാൾഡോയ്‌ക്ക് പ്രധാന നേട്ടങ്ങളില്ല. എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ജപ്പാൻ ക്ലബ് കവാസാക്കിയോട് തോറ്റ് അൽ നാസർ പുറത്തായത് നാൽപ്പതുകാരനെ നിരാശനാക്കിയിരുന്നു. സീസണിൽ 39 കളിയിൽ 33 ഗോളാണ് നേടിയത്.
0 comments