ഗോൾഡ് കപ്പ്: അമേരിക്ക x മെക്‌സിക്കോ ഫൈനൽ


Sports Desk
Published on Jul 04, 2025, 12:00 AM | 1 min read
സാന്റ ക്ലാര
കോൺകാകാഫ് ഗോൾഡ് കപ്പ് ഫുട്‌ബോളിൽ അമേരിക്ക x മെക്‌സിക്കോ ഫൈനൽ. തിങ്കൾ പുലർച്ചെ 4.30നാണ് കിരീടപ്പോര്.
സെമിയിൽ ഹോണ്ടുറാസിനെ ഒരുഗോളിന് തോൽപ്പിച്ചായിരുന്നു നിലവിലെ ചാമ്പ്യൻമാരായ മെക്‌സിക്കോയുടെ മുന്നേറ്റം. അമേരിക്ക ഗ്വാട്ടിമാലയെ 2–-1ന് കീഴടക്കി. എട്ടാംതവണയാണ് അമേരിക്കയും മെക്‌സിക്കോയും തമ്മിൽ കിരീടത്തിനായി ഏറ്റുമുട്ടുന്നത്. അഞ്ചെണ്ണത്തിലും മെക്‌സിക്കോ ജേതാക്കളായി.
റൗൾ ഹിമിനെസിന്റെ ഗോളിലായിരുന്നു മെക്‌സിക്കോ ഹോണ്ടുറാസിനെ തോൽപ്പിച്ചത്. ദ്യേഗോ ലൂണയുടെ ഇരട്ടഗോളിൽ അമേരിക്ക ഗ്വാട്ടിമാലയെ വീഴ്‌ത്തി. ഗ്വാട്ടിമാലയ്‌ക്കായി ഓൾഗർ എസ്‌കോബാർ ഒരെണ്ണം മടക്കി.
0 comments