വരുൺ ആരോൺ വിരമിച്ചു
മുംബൈ
ഇന്ത്യൻ പേസർ വരുൺ ആരോൺ ക്രിക്കറ്റ് മതിയാക്കി. സമൂഹമാധ്യമത്തിലൂടെയാണ് മുപ്പത്തഞ്ചുകാരൻ വിരമിക്കൽ പ്രഖ്യാപിച്ചത്. വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡ് ടീമിൽനിന്ന്
പുറത്താക്കിയതിനുപിന്നാലെയാണ് തീരുമാനം. ഇന്ത്യക്കായി ഒമ്പതുവീതം ടെസ്റ്റിലും ഏകദിനത്തിലും പന്തെറിഞ്ഞു. 29 വിക്കറ്റുണ്ട്. ഒമ്പതുവർഷംമുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് അവസാനമായി ദേശീയകുപ്പായമിട്ടത്.
0 comments