പന്തുകൊണ്ടും വിസ്മയിപ്പിച്ച് വൈഭവ്; നെറ്റ്സിൽ സ്റ്റംപ് രണ്ടായി ഒടിഞ്ഞു, വീഡിയോ

ജയ്പുർ: ബാറ്റ് കൊണ്ട് ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച പതിനാലുകാരൻ വൈഭവ് പന്തുകൊണ്ടും വിസ്മയിപ്പിക്കുന്നു. രാജസ്ഥാൻ റോയൽസ് നെറ്റ്സിൽ പരിശീലനത്തിനിടെ വൈഭവ് സൂര്യവംശിയുടെ ബോളിങ് വീഡിയോ ആണ് സോഷ്യൽ മീഡിയിൽ ഇന്ന് വൈറൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലനത്തിനിടെയാണ് സൂര്യവംശി തന്റെ ‘ബോളിങ് വൈഭവം’ വെളിപ്പെടുത്തിയത്.
വൈഭവിന്റെ ബോളിങ്ങിൽ സ്റ്റംപ് രണ്ടായി സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും അമ്പരന്നിരിക്കുന്നതിൻരെയും ദൃശ്യങ്ങളാണ് വൈറലായത്.
ഐപിഎല്ലിൽ അരങ്ങേറിയത് മുതൽ വൈഭവ് ചരിത്രത്തിന്റെ ഭാഗമാണ്. ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് വൈഭവ് കളത്തിലെത്തിയത്. പിന്നാലെ ഐപിഎൽ ചരിത്രത്തിലെ പ്രായം കുറഞ്ഞതും രണ്ടാമത്തെ വേഗതയേറിയതുമായ സെഞ്ച്വറി നേട്ടം കുറിച്ചു.
35 പന്തിൽ നിന്നാണ് സെഞ്ചുറി. അതിൽ 11 സിക്‌സറും ഏഴ് ഫോറും. സെഞ്ചുറി പൂർത്തിയാക്കിയത് സിക്‌സർ പറത്തി. ട്വന്റി 20യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 38 പന്തിൽ 101 റണ്ണാണ് സൂര്യവംശി അടിച്ചുകൂട്ടിയത്. ട്വന്റി 20 ക്രിക്കറ്റിൽ ഇത്രയും ചെറുപ്പത്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരമായി. 14 വർഷവും 32 ദിവസവുമാണ് പ്രായം. മഹാരാഷ്‌ട്രയുടെ വിജയ് സോളിന്റെ പേരിലുള്ള റെക്കോഡ് തിരുത്തി. 18 വർഷവും 118 ദിവസവുമായിരുന്നു സെഞ്ചുറി നേടുമ്പോൾ സോളിന്റെ പ്രായം.
37 പന്തിൽ സെഞ്ചുറിയടിച്ച യൂസഫ് പഠാന്റെ പേരിലായിരുന്നു ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചുറി. ഐപിഎല്ലിൽ വെസ്‌റ്റിൻഡീസുകാരൻ ക്രിസ് ഗെയ്‌ലിനുപിന്നിൽ രണ്ടാമനായി സൂര്യവംശി. ഗെയ്‌ൽ 30 പന്തിലാണ് സെഞ്ചുറി നേടിയത്.









0 comments