സൂര്യവംശിക്ക്‌ സെഞ്ചുറി

Vaibhav Suryavanshi
വെബ് ഡെസ്ക്

Published on Nov 15, 2025, 01:19 AM | 1 min read


ദോഹ

ഏഷ്യാകപ്പ്‌ റൈസിങ് സ്‌റ്റാർസ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂർണമെന്റിൽ ഇന്ത്യൻ ഓപ്പണർ വൈഭവ്‌ സൂര്യവംശിക്ക്‌ തകർപ്പൻ സെഞ്ചുറി. 42 പന്തിൽ 144 റണ്ണടിച്ചുകൂട്ടിയ പതിനാലുകാരൻ യുഎഇക്കെതിരെ ഇന്ത്യ എ ടീമിന്‌ 148 റണ്ണിന്റെ ജയമൊരുക്കി. 15 സിക്‌സറും 14 ഫോറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്‌. 32 പന്തിൽ സെഞ്ചുറി നേടി. സ്‌കോർ: ഇന്ത്യ എ 297/4, യുഎഇ 149/7. ക്യാപ്‌റ്റൻ ജിതേഷ്‌ ശർമ 32 പന്തിൽ 83 റണ്ണുമായി സൂര്യവംശിക്ക്‌ കൂട്ടായി. എട്ട്‌ ടീമുകളാണ്‌ ടൂർണമെന്റിൽ പങ്കെടുക്കുന്നത്‌. ഇന്ത്യ നാളെ പാകിസ്ഥാൻ എ ടീമിനെ നേരിടും.




deshabhimani section

Related News

View More
0 comments
Sort by

Home