print edition വൈഭവിന് റെക്കോഡ് സെഞ്ചുറി

കൊൽക്കത്ത
വൈഭവ് സൂര്യവംശിയുടെ ബാറ്റിൽനിന്നും റെക്കോഡുകൾ ഒഴുകുന്നു. സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമായി പതിനാലുകാരൻ.
മഹാരാഷ്‌ട്രയ്‌ക്കെതിരെയാണ് ബീഹാർ വൈസ്‌ക്യാപ്‌റ്റന്റെ വെടിക്കെട്ട്. ഓപ്പണറായെത്തി 61 പന്തിൽ 108 റണ്ണുമായി പുറത്തായില്ല. ഏഴ് വീതം സിക്‌സറും ഫോറും നേടി. 14 വർഷവും 250 ദിവസവുമാണ് വൈഭവിന്റെ പ്രായം. 2013ൽ മഹാരാഷ്‌ട്രയുടെ വിജയ് ഹരി സോൾ കുറിച്ച റെക്കോഡാണ് വൈഭവ് തിരുത്തിയത്. അന്ന് മുംബൈക്കെതിരെ മൂന്നക്കം കണ്ടപ്പോൾ വിജയിക്ക് 18 വർഷവും 118 ദിവസവുമാണ് പ്രായം.
വൈഭവ് സെഞ്ചുറി നേടിയിട്ടും ബീഹാർ മൂന്ന് വിക്കറ്റിന് തോറ്റു. 177 റൺ വിജയലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ മഹരാഷ്‌ട്ര മറികടന്നു. സ്‌കോർ: ബീഹാർ 176/3, മഹാരാഷ്‌ട്ര 182/7 (19.1).









0 comments