തൻമയ് അമ്പയറായി ഐപിഎല്ലിൽ

മുംബൈ
അണ്ടർ 19 ലോകകപ്പിൽ വിരാട് കോഹ്‌ലിക്കൊപ്പം കളിച്ച തൻമയ് ശ്രീവാസ്‌തവ അമ്പയറായി ഐപിഎല്ലിൽ. 2008ൽ കോഹ്‌ലി നയിച്ച ഇന്ത്യൻടീമിലെ പ്രധാന ബാറ്ററായിരുന്നു തൻമയ്. ലോകകപ്പിൽ ഇന്ത്യക്കായി കൂടുതൽ റണ്ണടിച്ച താരവുമായിരുന്നു. 15 വർഷത്തിനുശേഷമാണ് ഐപിഎല്ലിൽ തിരിച്ചെത്തുന്നത്. ഇക്കുറി അമ്പയറായെന്നുമാത്രം. ഐപിഎല്ലിൽ കളിക്കാരനും അമ്പയറുമാകുന്ന ആദ്യ വ്യക്തിയാണ് മുപ്പത്തഞ്ചുകാരൻ.
ഐപിഎൽ ആദ്യ രണ്ട് പതിപ്പുകളിൽ കിങ്‌സ് ഇലവൻ പഞ്ചാബ് ടീമിന്റെ ഭാഗമായിരുന്നു. ഉത്തർപ്രദേശിനായി രഞ്‌ജി കളിച്ചു. 2020ലായിരുന്നു വിരമിക്കൽ.
0 comments