മിന്നുമണി ക്യാപ്‌റ്റൻ

മുംബൈ : സീനിയർ വനിതാ ചലഞ്ചർ ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ മിന്നുമണി എ ടീമിന്റെ ക്യാപ്‌റ്റനാവും. ബി ടീമിനെ ഹർലീൻ ഡിയോളും സി ടീമിനെ ജെമീമ റോഡ്രിഗസും നയിക്കും. സ്‌നേഹ് റാണയാണ് ഡി ടീമിന്റെ ക്യാപ്‌റ്റൻ. സി ടീമിൽ മലയാളി പേസർ വി ജെ ജോഷിതയുണ്ട്. ഇന്നു മുതൽ ഏപ്രിൽ എട്ടുവരെ ഡെറാഡൂണിലാണ് മത്സരങ്ങൾ.
0 comments