Deshabhimani

രഞ്ജി ട്രോഫി: തിങ്കളാഴ്ച സെമിയില്‍ കേരളം ഗുജറാത്തിനെ നേരിടും

kerala ranji trophy
വെബ് ഡെസ്ക്

Published on Feb 16, 2025, 07:10 PM | 1 min read

അഹമ്മദാബാദ് : രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളം തിങ്കളാഴ്ച ഗുജറാത്തിനെ നേരിടും. അഹമ്മദാബാദ് - മൊട്ടേറ - നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക. മത്സരം ജിയോ സിനിമാസിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. രഞ്ജി ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് കേരളം സെമി ഫൈനലിൽ മാറ്റുരയ്ക്കുന്നത്. ഇതിന് മുൻപ് 2018-19 സീസണിലാണ് കേരളം രഞ്ജി ട്രോഫി സെമി ഫൈനൽ കളിച്ചത്. അന്ന് വിദർഭയായിരുന്നു എതിരാളികൾ. കഴിഞ്ഞ 8 മത്സരങ്ങളിലെ മികവ് ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളം ഇന്ന് കളിയ്ക്കാനിറങ്ങുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ സൽമാൻ നിസാർ, മൊഹമ്മദ് അസറുദ്ദീൻ, നിധീഷ് എം.ഡി, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ ഉൾപ്പെടെയുള്ളവർ മികച്ച ഫോമിൽ ആണെന്നുള്ളത്‌ കേരളത്തിൻറെ സാധ്യതകളെ വർദ്ധിപ്പിക്കുന്നു. കർണ്ണാടക, മധ്യപ്രദേശ്,ഉത്തർപ്രദേശ്, ബംഗാൾ, തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ കശ്മീരിനെയാണ് ക്വാർട്ടറിൽ കേരളം മറികടന്നത്.



deshabhimani section

Related News

0 comments
Sort by

Home