വീണ്ടും ഐപിഎൽ ആരവം; ഫൈനൽ പോരാട്ടം മെയ് 25ന് കൊൽക്കത്തയിൽ

മുംബൈ: ഐപിഎൽ ക്രിക്കറ്റ് പൂരത്തിന് കൊടിയേറുന്നു. ഐപിഎല്ലിന്റെ മുഴുവന്‍ ഫിക്‌സ്ചറും ബിസിസിഐ പ്രഖ്യാപിച്ചു. പുതിയ സീസൺ മാർച്ച് 22ന് കൊൽക്കത്തയിൽ തുടങ്ങും. നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ഉദ്‌ഘാടനമത്സരം. മെയ് 25ന് കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് ഫൈനൽ. 10 ടീമുകളും 74 മത്സരങ്ങളുമാണ്.
23ന് സൺറൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും നടക്കുമ്പോൾ വൈകീട്ട് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. മെയ് 20നാണ് ഒന്നാം ക്വാളിഫയർ. എലിമിനേറ്റർ മെയ് 21ന് നടക്കുമ്പോൾ രണ്ടാം ക്വാളിഫയർ 23നാണ് നടക്കുന്നത്.
നിലവിലുള്ള പത്ത് വേദികൾ കൂടാതെ ഗുവാഹത്തിയിലും ധർമശാലയിലും മത്സരങ്ങൾ അരങ്ങേറും. രാജസ്ഥാൻ റോയൽസ് രണ്ടാംതട്ടകമായി ഗുവാഹത്തിയെയും പഞ്ചാബ് കിങ്‌സ് ധർമശാലയെയും തെരഞ്ഞെടുത്തിരുന്നു.
Related News

0 comments