ഇംഗ്ലണ്ട് ക്രിക്കറ്റ് താരം റോബിൻ സ്‌മിത്ത് അന്തരിച്ചു

പെർത്ത് : ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം റോബിൻ സ്‌മിത്ത് (62) അന്തരിച്ചു. പെർത്തിൽവച്ചായിരുന്നു മരണം. സ്മിത്തിന്റെ മുൻ ക്ലബ് ഹാംഷെയർ ആണ് മരണവിവരം പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. 1988 മുതൽ 1996വരെ ഇംഗ്ലണ്ടിനായി 62 ടെസ്റ്റും 71 ഏകദിനവും കളിച്ചു. 43.67 ശരാശരിയിൽ 4236 റൺസ് നേടി. ആകെ 13 സെഞ്ചുറിയും നേടി. 2003ലായിരുന്നു വിരമിച്ചത്. ആഭ്യന്തര തലത്തിൽ, സ്മിത്തിന്റെ മുഴുവൻ കരിയറും ഹാംഷെയറിലായിരുന്നു. കൗണ്ടിക്ക് വേണ്ടി 426 മത്സരങ്ങളിൽ നിന്ന് 26,155 റൺസ് നേടി. അതിൽ 61 സെഞ്ചുറികൾ ഉൾപ്പെടുന്നു. ലിസ്റ്റ് എയിൽ 443 മത്സരങ്ങളിൽ നിന്ന് 41.12 ശരാശരിയിൽ 14,927 റൺസും നേടി.







0 comments