Deshabhimani

സന്തോഷ് ട്രോഫി: ഒഡിഷയെ തകർത്ത് കേരളം ക്വാർട്ടറിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 12:10 PM | 0 min read

ഹൈദരാബാദ്‌> സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ ഗ്രൂപ്പ്‌ ബിയിൽ തുടർച്ചയായ മൂന്നാംജയത്തോടെ കേരളം ക്വാർട്ടറിൽ. ഡെക്കാൻ അരീന ടർഫ്‌ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒഡിഷയെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരളം ക്വാർട്ടർ ഉറപ്പാക്കിയത്. ക്യാപ്റ്റൻ ജി സഞ്ജുവാണ് കളിയിലെ താരം.

ആദ്യപകുതിയുടെ അവസാനം 40-ാം മിനിറ്റിൽ മുഹമ്മദ് അജ്‌സലാണ് കേരളത്തിനായി ആദ്യം ​ഗോൾ കണ്ടെത്തിയത്. ടൂർണമെന്റിലെ അജ്സലിന് ഇതോടെ മൂന്ന് ​ഗോളായി. കഴിഞ്ഞ രണ്ട് കളിയിലും ​താരം ​ഗോൾ നേടിയിരുന്നു. കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ നസീബ് റഹ്‌മാൻ (54 മിനിറ്റ്) പട്ടിക പൂർത്തിയാക്കി.

കേരളത്തിനായി മുഹമ്മദ് അജ്‌സൽ ​ഗോൾ നേടുന്നു- ഫോട്ടോ: മിഥുൻ അനില മിത്രൻ

ആദ്യകളിയിൽ ഗോവയെയും രണ്ടാംമത്സരത്തിൽ മേഘാലയയെയും മറികടന്ന കേരളത്തിന്‌ ഇതോടെ അവസാന എട്ടിൽ ഇടംപിടിച്ചു.  ഗ്രൂപ്പ് ബിയിൽ രണ്ടു കളികൾ ബാക്കി നിൽക്കെ കേരളം ക്വാർട്ടറിൽ കടന്നത്. 22ന് ഡൽഹിയെയും 24ന് തമിഴ്നാടിനെയും കേരളം നേരിടും.



 



deshabhimani section

Related News

0 comments
Sort by

Home