ട്രാവിസ് ഹെഡിന് സെഞ്ചുറി; ഇന്ത്യയ്ക്കെതിരെ ഓസീസ് മികച്ച നിലയിൽ

അഡ്‍ലെയ്ഡ്> ബോർഡർ- ഗാവസ്‌കർ ട്രോഫി പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യയ്ക്കെതിരെ ഓസീസ് മികച്ച സ്‌കോറിലേക്ക്. ഡിന്നറിന് പിരിയുമ്പോൾ 85 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 332 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്റെ (137 പന്തിൽ 130) പ്രകടനത്തിലാണ് ഓസീസിന് കരുത്തായത്.
ഒന്നിന് 86 എന്ന നിലയിൽ രണ്ടാം ദിനം കളി ആരംഭിച്ച ഓസീസിന് തുടക്കത്തിൽ തന്നെ നതാൻ മക്‌സ്വീനി (39), സ്‌റ്റീവൻ സ്‌മിത്ത് (2)എന്നിവരുടെ വിക്കറ്റുകൾ ഓസീസിന് നഷ്ടമായി. ജസ്പ്രീത് ബുമ്രയുടെ പന്തിലാണു ഇരുവരും പുറത്തായത്. അർധസെഞ്ചുറിയുമായി മുന്നേറിയ മാർണസ് ലബുഷെയ്‌നെ (64) നിതീഷ് കുമാർ റെഡ്ഡിക്ക് മുന്നിൽ കീഴടങ്ങി. മിച്ചെൽ മാർഷിന്റെ വിക്കറ്റ് അശ്വൻ നേടിയപ്പോൾ അലെക്‌സ് കാരിയുടെയും ട്രാവിസ് ഹെഡിന്റെയും വിക്കറ്റ് മുഹമ്മദ് സിറാജും സ്വന്തമാക്കി. ഡിന്നറിന് പിരിയുന്ന അവസാന ബോളിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ ബുമ്ര പുറത്താക്കി. ഇതോടെ മത്സരത്തിൽ ബുമ്രയ്ക്ക് നാല് വിക്കറ്റായി.
Related News

0 comments