‌‌പെർത്തിൽ ലീഡ് ഉയർത്തി ഇന്ത്യ; ജയ്‌സ്വാളിനും രാഹുലിനും അർധസെഞ്ചുറി ‌‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 03:27 PM | 0 min read

പെർത്ത്> ബോർഡർ-ഗാവസ്‌കർ ട്രോഫി ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ശക്തമായ നിലയിൽ. 46 റൺസിന്റെ ലീഡ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാംദിനം കളിയവസാനിപ്പിക്കുമ്പോൾ 218 റൺസിന്റെ ലീഡായി. ഓപ്പണർമാരായ  യശസ്വി ജയ്സ്വാളിന്റെയും (193 പന്തിൽ 90 റൺസ്) കെ എൽ രാഹുലിന്റെയും (153 പന്തിൽ 62 റൺസ്) അർധസെഞ്ചുറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്. സ്കോർ: ഇന്ത്യ 150/10,172/0 ഓസ്ട്രേലിയ 104/10.

നേരത്തേ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 150 റൺസിന് പുറത്തായിരുന്നു. അരങ്ങേറ്റക്കാരൻ നിതീഷ്‌ കുമാർ റെഡ്ഡിയും (59 പന്തിൽ 41) വിക്കറ്റ്‌ കീപ്പർ ഋഷഭ്‌ പന്തും (78 പന്തിൽ 37) മാത്രമാണ്‌ പൊരുതാൻ ശ്രമിച്ചത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ 104 റൺസിന് ഇന്ത്യ കൂടാരം കയറ്റി. ഇന്ത്യൻ ക്യാപ്റ്റൻ ബുമ്ര അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ഹർഷിദ് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകൾ നേടി.

 



deshabhimani section

Related News

0 comments
Sort by

Home