Deshabhimani

ടീം അർജന്റീന കേരളത്തിലേക്ക്; നിർണായക പ്രഖ്യാപനം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 09:30 PM | 0 min read

തിരുവനന്തപുരം > അർജന്റീന ഫുട്ബോൾ ടീം അടുത്തവർഷം കേരളത്തിലെത്തും. നാളെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. കേരളത്തിലേക്ക് വരുന്നതിനായി അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് വിവരം. 

ഖത്തറിലെ ലോകകപ്പ് വിജയത്തിന് പിന്നാലെ  അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ കായികമന്ത്രി വി അബ്ദുറഹിമാൻ നടത്തിയിരുന്നു. കേരളത്തിൽ രണ്ട് മത്സരങ്ങൾ ടീം കളിക്കും. എന്നാൽ ലയണൽ മെസ്സി കേരളത്തിലെത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 



deshabhimani section

Related News

0 comments
Sort by

Home