Deshabhimani

ട്വന്റി20യിൽ തുടർച്ചയായ രണ്ടാം സെഞ്ചുറി; സൂപ്പർ സഞ്‌ജു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 02:07 AM | 0 min read

ഡർബൻ
ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം സെഞ്ചുറി നേടി സഞ്‌ജു സാംസൺ ചരിത്രംകുറിച്ചു. ദക്ഷിണാഫ്രിക്കയുമായുള്ള ഒന്നാം ട്വന്റി20യിൽ 50 പന്തിൽ 107 റണ്ണാണ്‌ മലയാളി ബാറ്റർ അടിച്ചെടുത്തത്‌. 10 സിക്‌സറും ഏഴ്‌ ഫോറും ഇന്നിങ്‌സിൽ ഉൾപ്പെട്ടു. 47 പന്തിലായിരുന്നു സെഞ്ചുറി. മത്സരത്തിൽ ഇന്ത്യ 61 റൺ ജയം നേടി. ഇന്ത്യ എട്ടിന് 202 റണ്ണാണ് നേടിയത്. ദക്ഷിണാഫ്രിക്ക 17.5ഓവറിൽ 141 റണ്ണിന് പുറത്തായി.

ബംഗ്ലാദേശിനെതിരെ ട്വന്റി20യിൽ കന്നിസെഞ്ചുറി കുറിച്ച സഞ്‌ജു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും മിന്നി. ട്വന്റി20യിൽ തുടർച്ചയായ രണ്ട്‌ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻതാരമാണ്‌. രാജ്യാന്തര ക്രിക്കറ്റിലെ നാലാമൻ. ദക്ഷിണാഫ്രിക്കൻ മണ്ണിലാണ്‌ സഞ്‌ജുവിന്റെ ഏക ഏകദിന സെഞ്ചുറി.  എൻക്വാബയോംസി പീറ്ററുടെ പന്തിൽ ട്രിറ്റ്‌സൻ സ്‌റ്റബ്‌സ് പിടിച്ചാണ്‌ പുറത്തായത്‌. തിലക്‌ വർമ 18 പന്തിൽ 33 റണ്ണെടുത്തു.

ബൗളർമാരിൽ മൂന്ന് വീതം വിക്കറ്റുമായി സ്പിന്നർമാരായ വരുൺ ചക്രവർത്തിയും രവി ബിഷ്-ണോയിയും തിളങ്ങി. രണ്ടാം മത്സരം നാളെ നടക്കും.



deshabhimani section

Related News

0 comments
Sort by

Home