രഞ്ജി ട്രോഫി: ഉത്തർപ്രദേശിനെതിരെ കേരളത്തിന് മികച്ച ലീഡ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 06:41 PM | 0 min read

തിരുവനന്തപുരം> രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് 233 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഉത്തർപ്രദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 162 റൺസ് പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച കേരളം 395 റൺസെടുത്തു. കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഉത്തർപ്രദേശ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന നിലയിലാണ്.

ഏഴ് വിക്കറ്റിന് 340 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് 55 റൺസ് കൂടി മാത്രമാണ് ചേർക്കാനായത്. മുഹമ്മദ് അസറുദ്ദീൻ  40 റൺസെടുത്ത് പുറത്തായി. മികച്ച രീതിയിൽ ബാറ്റിങ് തുടർന്ന സൽമാൻ നിസാറിന് ഏഴ് റൺസകലെ സെഞ്ചുറി നഷ്ടമായപ്പോൾ കേരളത്തിൻ്റെ ഇന്നിങ്സിനും അവസാനമായി. ഒൻപത് ഫോറും മൂന്ന് സിക്സും അടക്കം 93 റൺസെടുത്ത സൽമാൻ നിസാർ തന്നെയാണ് കേരളത്തിൻ്റെ ടോപ് സ്കോറർ.

രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർപ്രദേശിന് ആര്യൻ ജൂയലിൻ്റെയും പ്രിയം ഗാർഗിൻ്റെയും വിക്കറ്റുകളാണ് നഷ്ടമായത്. ജലജ് സക്സേനയ്ക്കും കെ എം ആസിഫിനുമാണ് വിക്കറ്റ്.



deshabhimani section

Related News

0 comments
Sort by

Home