ഓസ്ട്രേലിയൻ പര്യടനം: രോഹിത് ശർമ ആദ്യ ടെസ്റ്റിൽ ഉണ്ടാവില്ലെന്ന് സൂചന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 03:34 PM | 0 min read

മുംബൈ> ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്‌ ഫൈനലിന് മുമ്പായി നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ കളിക്കില്ലെന്നാണ് റിപ്പോർട്ട്. വ്യക്തിപരമായ കാരണങ്ങളാൽ പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ കളിക്കുന്ന കാര്യം സംശയമാണെന്ന് രോഹിത് വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു.

നവംബർ 22 മുതൽ 26വരെയാണ് ആദ്യ ടെസ്റ്റ്. ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്‌ ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഓസ്ട്രേലിയിലെ ടെസ്റ്റ് നിർണായകമാണ്. ഇന്ത്യൻ മണ്ണിൽ ന്യൂസിലൻഡിനോട് സമ്പൂർണ്ണ തോൽവി വഴങ്ങിയതോടെ ഓസ്‌ട്രേലിയക്കെതിരായ അഞ്ചു ടെസ്റ്റിൽ നാല്‌ ടെസ്‌റ്റും ജയിച്ചാൽ മാത്രമേ മറ്റ്‌ ടീമുകളുടെ പ്രകടനത്തെ ആശ്രയിക്കാതെ ഇന്ത്യക്ക്‌ ഫൈനലിലെത്താൻ കഴിയൂ.  

അതേസമയം ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ പൂർണ്ണത്തരവാദിത്തം രോഹിത് ശർമ ഏറ്റെടുത്തു.  മികച്ച പ്രകടനം നടത്താൻ സാധിച്ചില്ലെന്നും പരമ്പര നഷ്ടപ്പെടാൻ അതു കാരണമായെന്നും രോഹിത് ശർമ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home