വേൾഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിനിടെ തലയിടിച്ചു വീണു; സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ > സൂറിച്ചിൽ നടന്ന വേൾഡ് സൈക്ലിങ് ചാമ്പ്യൻ ഷിപ്പിനിടെ റോഡിൽ തലയിടിച്ചു വീണ സ്വിസ് താരത്തിന് ദാരുണാന്ത്യം. മുറിയൽ ഫററാണ് (18) അപകടത്തിൽ മരിച്ചത്. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക ചാമ്പ്യന്‍ഷിപ്പിനിടെ വ്യാഴാഴ്ചയായിരുന്നു അപകടം.
റോഡ് റേസിനിടെ തലയടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ സൂറിച്ച് യൂണിവേഴ്സിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലേക്ക് സൂറിച്ചിന് കിഴക്കുവശത്തുള്ള കുഷ്നാച്ചിലുള്ള വനമേഖലയ്ക്ക് സമീപമാണ് അപകടം നടന്നത്. റേസിങ്ങ് നടന്ന സമയത്ത് പ്രദേശത്ത് മഴ പെയ്തിരുന്നു.
Tags
Related News

0 comments