Deshabhimani

നിറയെ ജീവിതങ്ങൾ...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2024, 11:44 PM | 0 min read


മേപ്പാടി
മണ്ണുപുരണ്ട താലിമാല, കരിമണിമാല, ചെളിപുരണ്ട റേഷൻ കാർഡ്‌, ചിന്നിച്ചിതറിയ പേഴ്‌സ്‌, ആധാർ കാർഡ്‌, സർട്ടിഫിക്കറ്റുകൾ... മേപ്പാടി പൊലീസ്‌ സ്‌റ്റേഷനിൽ ചൂരൽമലയിലെ ശേഷിപ്പുകളായി ശേഖരിച്ച്‌ വച്ചിരിക്കുന്നത്‌ പലരുടെയും ജീവിതമാണ്‌. ചിലത്‌ ഉരുൾകൊണ്ടുപോയവരുടെതാണെങ്കിൽ, ചിലത്‌ ജീവൻ തിരിച്ചുകിട്ടിയവരുടെ ബാക്കിപത്രമാണ്‌. ഉരുൾപൊട്ടലിനുശേഷം രക്ഷാപ്രവർത്തകർ ചൂരൽമലയിൽ നടത്തിയ തിരച്ചിലിൽ കണ്ടെടുത്തവയാണിത്‌. ചൂരൽമലയിലെ കൺട്രോൾ റൂമിൽനിന്ന്‌ മേപ്പാടി സ്‌റ്റേഷനിൽ എത്തിച്ച വസ്‌തുക്കൾ  കവറുകളിലായി സ്‌റ്റേഷനിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്‌. ചൂരൽമലയിൽ താമസിച്ചിരുന്നവരെ പരിചയമുള്ളവരെ വിവരമറിയിച്ച്‌ വസ്‌തുക്കൾ പരിശോധിക്കുന്നുണ്ട്‌. തിങ്കളാഴ്‌ചമുതൽ രേഖകൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിത്തുടങ്ങിയിട്ടുണ്ട്‌. കലക്ടറേറ്റിലും തിരച്ചലിൽ കണ്ടെത്തിയ വസ്‌തുക്കൾ ശേഖരിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home