13 June Sunday
കൈത്താങ്ങായി കുട്ടികളും

പിന്തുണയേറുന്നു; 
പണം നൽകി സുധീരനും

വെബ് ഡെസ്‌ക്‌Updated: Monday Apr 26, 2021തിരുവനന്തപുരം
വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ വലിയതോതിൽ സഹായമെത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.  ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ വാക്സിൻ ഹണ്ട് എന്ന പേരിൽ ഒരു കോടി രൂപ സമാഹരിച്ച്‌ നൽകാൻ തീരുമാനിച്ചതായി അറിയിച്ചു. 
മറ്റ്‌ സംഭാവനകൾ: (രൂപയിൽ) കൊല്ലം ജില്ലാ പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന്‌ ഒരു കോടി. ബിനോയി വിശ്വം എംപി, ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ എന്നിവർ ഒരു ലക്ഷം വീതം. മുൻ കെപിസിസി പ്രസിഡന്റ്‌ വി എം സുധീരൻ 20,000. മുൻ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ 50,000 . മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം ചന്ദ്രദത്തൻ ഒരു ലക്ഷം .കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ 10 ലക്ഷം. കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ്‌ ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി 10,50,000. അന്തരിച്ച കേരള കോൺഗ്രസ് (സ്കറിയ) നേതാവ് സ്കറിയ തോമസിന്റെ സ്മരണാർഥം പാർടിയും കുടുംബവും ചേർന്ന് 2,50,000. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലയിലെ പ്രവർത്തകർ 2,11,000 . ആരോഗ്യ സർവകലാശാല മുൻ പിവിസി ഡോ. എ നളിനാക്ഷൻ ഒരു ലക്ഷം . സൂര്യാ കൃഷ്ണമൂർത്തി ആദ്യ ഗഡുവായി 10,000 രൂപയും പുസ്തകം നുറുങ്ങുവെട്ടത്തിന്റെ മുഴുവൻ വരുമാനവും കൈമാറും

കൈത്താങ്ങായി കുട്ടികളും
കുട്ടികളുടെ സഹായവും വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി സിഎംഡിആർഎഫിലേക്ക്‌  എത്തുകയാണ്‌.  തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ഗീത് മൽഹാർ സമ്പാദ്യക്കുടുക്കയിലെ 1,060 രൂപ, കോഴിക്കോട് ദേവഗിരി കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനി ഷെറിൻ കെ പി സ്കോളർഷിപ് തുകയിൽനിന്ന്‌ 5000 രൂപ,
പാലായിലെ പി കെ മനോജിന്റെയും കനകമണിയുടെയും മകൻ നന്ദകിഷോർ സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച ആറായിരം രൂപ, പാലായിലെ സി വി സുരേശന്റെയും പ്രസീനയുടെയും മക്കളായ കീർത്തി സുരേഷും ശിവാനി സുരേഷും പതിനായിരം രൂപ , കുട്ടികളുടെ പ്രസിഡന്റ്‌ ആദർശ് എസ്എം  രണ്ടു വർഷമായി വിഷുക്കൈനീട്ടം കിട്ടിയ പണം  സൈക്കിൾ വാങ്ങാൻ സ്വരൂപിച്ചിരുന്ന 5200 രൂപ, ജെയിംസ് മാത്യു എംഎൽഎയുടെ പി എ കെ രാഗേഷിന്റെ മകൻ ശിവ്ജിത്ത് രാഗേഷ് യുഎസ്എസ് സ്കോളർഷിപ് തുകയായ 3000 രൂപ എന്നിങ്ങനെയാണ്‌ കുട്ടികൾ നൽകിയത്‌.

യൂഹോനോൻ മോർ 
മിലിത്തിയോസ്‌ മെത്രാപോലീത്തയും
വാക്‌സിൻ ചാലഞ്ചിലേക്ക്‌ മലങ്കര ഓർത്തഡോക്‌സ്‌ സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹോനോൻ മോർ മിലിത്തിയോസ്‌ മെത്രാപൊലീത്തയുടെയും സഹായം. 4000 രൂപയാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ അദ്ദേഹം സംഭാവനചെയ്‌തത്‌. കാശുകൊടുത്ത്‌ കോവിഡ്‌ വാക്‌സിൻ സ്വീകരിക്കാൻ പറ്റാത്തവർക്ക്‌ ചെറിയ സഹായമാണിതെന്ന്‌ ഫേസ്‌ബുക്കിൽ അദ്ദേഹം കുറിച്ചു.

സ്‌പീക്കർ ലക്ഷം രൂപ നൽകി
സംസ്ഥാന സർക്കാരിന്റെ വാക്‌സിൻ ചലഞ്ചിൽ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനും പങ്കാളിയായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ   സംഭാവന ചെയ്തു.

കര്‍ഷകസംഘം 10 ലക്ഷം
കേരള സർക്കാരിന്റെ സൗജന്യ വാക്‌സിൻ പദ്ധതിക്ക് സഹായമായി കേരളകർഷകസംഘവും.  ആദ്യഗഡുവായ  10 ലക്ഷം രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി. ഇതിനു പുറമേ ഒരു യൂണിറ്റിൽനിന്ന് ഒരാൾക്കുള്ള വാക്‌സിൻ ഡോസിന്റെ തുക ശേഖരിച്ച് സംസ്ഥാന സർക്കാരിന് നൽകും. മുഴുവൻ കർഷക സംഘം പ്രവർത്തകരും കർഷകരും  ഉദ്യമത്തിൽ പങ്കാളികളാകണമെന്ന്  സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാലും പ്രസിഡന്റ് കെ കെ രാഗേഷും അഭ്യർഥിച്ചു.

കെജിഒഎ 
10 ലക്ഷം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ(കെജിഒഎ) സംസ്ഥാന കമ്മിറ്റി 10ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്തു. കെജിഒഎ സംസ്ഥാന ട്രഷറർ പി എസ് ശിവപ്രസാദ്‌, സംസ്ഥാന സെക്രട്ടറിമാരായ എസ് ജയിൽ കുമാർ, പി വി ജിൻരാജ് എന്നിവർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ചെക്ക് കൈമാറിയത്.  സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരും വാക്സിൻ ചലഞ്ചിന്റെ ഭാഗമാകണമെന്ന് കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.

കെഎസ്എസ്‌പിയു 10 ലക്ഷം
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപനൽകി. സംഘടനയുടെ ജില്ല, ബ്ലോക്ക്, യൂണിറ്റ് ഘടകങ്ങളോടും സംഘടനയിലെ അംഗങ്ങളോടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന്‌ ജനറൽ സെക്രട്ടറി അഭ്യർഥിച്ചു.

കെഎസ്‌ബിസി 
സ്റ്റാഫ്‌ അസോ. 
ഒരു ലക്ഷം
കെഎസ്‌ബിസി സ്റ്റാഫ്‌ അസോസിയേഷൻ (സിഐടിയു) വാക്‌സിൻ ചലഞ്ചിലേക്ക്‌ ഒരു ലക്ഷംരൂപ സംഭാവനനൽകി.  
എല്ലാ ജീവനക്കാരും   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവനചെയ്യുമെന്ന്‌ ജനറൽ സെക്രട്ടറി വി എസ്‌ അരുൺ പറഞ്ഞു.

കെഎസ്‌ടിഎ 
25 ലക്ഷം
മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ച്‌ ഫണ്ടിലേക്ക്‌ കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ (കെഎസ്‌ടിഎ) 25 ലക്ഷം രൂപ നൽകി. മുഴുവൻ അധ്യാപകരും പരമാവധി തുക നൽകി വാക്‌സിൻ ചലഞ്ച്‌ വിജയിപ്പിക്കണമെന്ന്‌  ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top