20 February Wednesday

അപകടത്തില്‍പ്പെട്ട യുവാവ് ചികിത്സ സഹായം തേടുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Dec 23, 2018

കണ്ണൂര്‍ > അപകടത്തില്‍പ്പെട്ട് രണ്ടുമാസത്തോളമായി അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഓട്ടോ ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാന്‍ ഉദാരമതികളുടെ കനിവ് തേടുന്നു. ചപ്പാരപ്പടവ് പഞ്ചായത്തിലെ എരുവാട്ടി അതിരുകുന്നിലെ കൊയിലേരിയന്‍ മനോജാ(40)ണ് ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ കഴിയുന്നത്.

കഴിഞ്ഞ ഒക്‌ടോബര്‍ 28നാണ് രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോള്‍ ചപ്പാരപ്പടവ് പെരുമളാബാദില്‍ മനോജിന്റെ ഓട്ടോ മറിഞ്ഞത്. പരിക്കേറ്റു റോഡില്‍ കിടന്ന മനോജിനെ അതുവഴി വന്ന യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഇത്രയും ദിവസമായിട്ടും മനോജിന് ബോധം തിരിച്ചുകിട്ടിയില്ല.

ഭാര്യ സവിതയും രണ്ടുമക്കളും അമ്മയുമടങ്ങുന്ന കുടുംബം മനോജിനെ ആശ്രയിച്ചാണ് കഴിയുന്നത്. ദിനംപ്രതി വലിയ തുക ചെലവിനു കണ്ടെത്തണം. മനോജിന്റെ ചികില്‍സക്കു പണം കണ്ടെത്താനായി നാട്ടുകാര്‍ ചികില്‍സ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. കായക്കൂല്‍ മമ്മു കണ്‍വീനറും ടി ബാലന്‍ ട്രഷററുമായ കമ്മറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. മനോജിന്റെ ഭാര്യ സവിതയുടെ പേരില്‍ എസ്ബിഐ തളിപ്പറമ്പ് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട്‌നമ്പര്‍: 38088281589 . ഐഎഫ്എസ്‌സി കോഡ്: എസ്ബിഐഎന്‍: 0001000.  ഫോണ്‍: 9495672314. മനോജിന്‌ ദീര്‍ഘ കാലം ചികില്‍സ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.


പ്രധാന വാർത്തകൾ
 Top