കൊച്ചി
മുൻ ഫെൻസിങ് അന്താരാഷ്ട്രതാരം ആദ്യമായി മത്സരം നിയന്ത്രിക്കാൻ ഇറങ്ങിയത് കേരളത്തിന്റെ മണ്ണിൽ. മണിപ്പുരുകാരി തിങ്കുജാം ഡയാന ദേവിയാണ് കടവന്ത്ര റീജണൽ സ്പോർട്സ് സെന്ററിൽ നടക്കുന്ന ദേശീയ സബ്ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ടെക്നിക്കൽ ഒഫീഷ്യലായി എത്തിയത്.
മത്സരിക്കുന്നതും മത്സരം നിയന്ത്രിക്കുന്നതും രണ്ടുതരം അനുഭവമാണെന്നും പുതിയ കുപ്പായം താൻ നന്നായി ആസ്വദിക്കുന്നുവെന്നും ഡയാന പറയുന്നു.ഇംഫാലിൽനിന്നുള്ള ഡയാന, കേരളത്തിൽ മൂന്നുവട്ടം വന്നിട്ടുണ്ട്. കൊച്ചിയിൽ ആദ്യമായാണ്. ഇവിടത്തെ പ്രകൃതിഭംഗി ആരുടെയും മനംമയക്കുന്നതാണ്. കേരളത്തിൽനിന്ന് കൂടുതൽ കുട്ടികൾ ഫെൻസിങ് രംഗത്തേക്ക് വരുന്നുണ്ട്. അടുത്തവർഷം കേരളം കൂടുതൽ അന്താരാഷ്ട്ര ഫെൻസിങ് മത്സരങ്ങൾക്ക് വേദിയാകും. ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഡയാന പറഞ്ഞു.
ഗേൾസ് സാബ്രെ വിഭാഗത്തിൽ ഡയാന 26 അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. എട്ട് അന്താരാഷ്ട്ര മെഡലുകൾ സ്വന്തമാക്കി. ഒരു സ്വർണവും ഏഴ് വെങ്കലവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..