13 July Monday

സെക്രട്ടറിയറ്റിലും സുഭിക്ഷം പച്ചക്കറി

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020


തിരുവനന്തപുരം
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സെക്രട്ടറിയറ്റ് അങ്കണത്തിൽ പച്ചക്കറിത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ വി എസ് സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, കെ കെ ശൈലജ എന്നിവരും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന കൃഷിവകുപ്പിനു കീഴിൽ നാലു വർഷമായി നടത്തുന്ന ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെകൂടി ഭാഗമായാണ് സെക്രട്ടറിയറ്റിൽ പച്ചക്കറിത്തോട്ടം ഒരുക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ എല്ലാവരും കൃഷിചെയ്യണമെന്ന്‌ മുഖ്യമന്ത്രി നേരത്തേ ആഹ്വാനംചെയ്‌തിരുന്നു.

ഏപ്രിൽ ആദ്യവാരം 65 ലക്ഷം വിത്ത്‌ പായ്‌ക്കറ്റുകളും പച്ചക്കറിത്തൈകളും കൃഷിവകുപ്പ് സംസ്ഥാനത്ത്‌ വിതരണം ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പഴം, -പച്ചക്കറികൾ ആവശ്യമുള്ള സമയമാണ്‌ ഓണക്കാലം. ഇത്‌ മുന്നിൽകണ്ടാണ് സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയും നടപ്പാക്കുന്നത്‌. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, ഡയറക്ടർ കെ വാസുകി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top