17 January Sunday

ശ്രേയസാണിപ്പോൾ ശ്രേയസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020


കണ്ണൂർ
‘‘വെയിലും മഴയും വകവയ്‌ക്കാതെ വീടുകളിൽ നടന്നെത്തിയാണ്‌ കറിപ്പൊടികൾ വിറ്റിരുന്നത്‌. വിപണി കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. 12 വർഷങ്ങൾക്കിപ്പുറം ബ്രാൻഡിനമായ ശ്രേയസ്‌ കറിപ്പൊടി തേടി ആളുകളെത്തുന്നു’’–- പാനൂർ മൊകേരിയിലെ എൻ ഷീനയുടെ വാക്കുകൾ.

ധാന്യപ്പൊടികളും കറിപ്പൊടികളുമുൾപ്പെടെ 13 ഉൽ‌പ്പന്നങ്ങളാണ്‌ ശ്രേയസ്‌ വിപണിയിലെത്തിക്കുന്നത്‌. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ രൂപീകരിച്ച കൺസോർഷ്യം ആറ്‌ മാസത്തിനുള്ളിൽ 60 ലക്ഷം രൂപ വിറ്റുവരവ്‌ നേടി. കൂരാറ കുന്നോത്തുമുക്കിൽ എട്ടുപേർ ചേർന്നാണ്‌ കുടുംബശ്രീ സൂക്ഷ്‌മ സംരംഭം ആരംഭിച്ചത്‌.  

നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഗുണനിലവാരം ഉറപ്പാക്കി വിപണി കണ്ടെത്തുന്നത്‌ കൺസോർഷ്യമാണ്‌. ഇരുനൂറോളം സ്‌ത്രീകൾ ഈ യൂണിറ്റുകളിൽ ജോലി ചെയ്യുന്നു. സംസ്ഥാനത്ത്‌ 30,509 സൂക്ഷ്‌മ സംരംഭം പ്രവർത്തിക്കുന്നതിൽ 18,792 വ്യക്തികളും 11,717 ഗ്രൂപ്പ്‌ സംരംഭങ്ങളുമാണ്. ഒരു ലക്ഷത്തോളം സ്‌ത്രീകൾ പ്രവർത്തിക്കുന്ന സംരംഭങ്ങളുടെ വാർഷിക വിറ്റുവരവ് 750 കോടി രൂപയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top