19 September Saturday

ഖേദിച്ചാൽ ഉത്തരവാദിത്തം കഴിഞ്ഞോ? മനോരമ ന്യൂസേ...

വെബ് ഡെസ്‌ക്‌Updated: Tuesday Jul 21, 2020


കൊച്ചി
‘‘കളമശേരി മെഡിക്കൽ കോളേജിലേതെന്ന്‌ പറഞ്ഞ്‌ മനോരമ ന്യൂസ്‌ കാണിച്ച ദൃശ്യങ്ങൾ പിന്നീട്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിലേതാണ്‌ എന്നു ചാനൽ തിരുത്തി. ദൃശ്യങ്ങൾക്കിടയിൽ കാണിച്ച ബോർഡ് കോഴിക്കോട്‌ മെഡിക്കൽ കോളേജിന്റേതും. നിർവ്യാജമായുള്ള മാപ്പും കിട്ടി ബോധിച്ചിട്ടുണ്ട്‌. ബലേ ഭേഷ്‌!!– -മഞ്ചേരി മെഡിക്കൽ കോളേജിലെ  ഷിംന അസീസ്‌ ഫെയ്‌സ്‌ബുക്കിൽ ചോദിക്കുന്നു.
പ്രസക്തഭാഗങ്ങൾ:  

അല്ല മനോരമ ന്യൂസേ, ചേറ്‌ പുരണ്ടത്‌ വലതുകാലിൽ അല്ല ഇടതുകാലിലാണ്‌ എന്നാണോ ഖേദം പ്രകടിപ്പിക്കുക? സദുദ്ദേശ്യമായിരുന്നു നിങ്ങൾക്കെങ്കിൽ അന്വേഷണാത്മകമായ വാർത്ത ആയിട്ടാണ്‌ നിങ്ങളിത്‌ ചെയ്‌തിട്ടുണ്ടാവുക. ഇത്‌ ആ ആശുപത്രിയല്ല, ഈ ആശുപത്രിയാണ്‌ എന്നു പറഞ്ഞാൽ  ഉത്തരവാദിത്തം ഒഴിയുമെന്നും കരുതേണ്ട.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കുട്ടികളെ മുതിർന്നവർക്കൊപ്പം കിടത്താറില്ല. അവരെ പ്രത്യേക ആശുപത്രിയിലാണ്‌ പ്രവേശിപ്പിക്കുക എന്ന്‌ ഇത്ര കാലമായിട്ടും അറിയാത്തവരാണോ നിങ്ങൾ? എവിടത്തെ ദൃശ്യങ്ങളാണ്‌ ഇവയെന്ന്‌ നിങ്ങൾ തന്നെ തുറന്നുപറയണം.

ഗുരുതരാവസ്ഥയിലുള്ള പ്രായാധിക്യമുള്ള രോഗിയെ കോവിഡ്‌ ആശുപത്രിയിൽ വാർഡിൽ കിടത്തുമെന്നോ? കോവിഡ്‌ രോഗികൾ മാത്രമുള്ള ആശുപത്രിയാണ്‌ കളമശേരി എന്ന്‌ നിങ്ങൾ ആവർത്തിച്ച്‌ പറയുന്നല്ലോ. പ്രതിരോധശേഷിക്കുറവുള്ള ഒരു വൃദ്ധനെ കോവിഡ്‌ ആശുപത്രിയിൽ എങ്ങനെയാണ്‌ ചികിത്സിക്കുന്നത്? എത്ര കരുതലോടെയാണ്‌ ഞങ്ങളവരെ പരിചരിക്കുന്നത്‌ എന്ന്‌ നിങ്ങൾക്ക്‌ വല്ല ഊഹവുമുണ്ടോ? കളമശേരി കോളേജിന്റെ പ്രവർത്തനം എത്ര പ്രശംസ നേടിയതാണെന്ന്‌ അറിയാത്തത്രയും നിഷ്‌കളങ്കരാണ്‌ നിങ്ങളെന്നും കരുതുന്നില്ല.

ആശുപത്രി കട്ടിലുകൾ തമ്മിൽ അകലമില്ലാത്തതും ബാക്കി കാര്യങ്ങളും- കാട്ടി ചോദിക്കേണ്ടതും അന്വേഷിക്കേണ്ടതും ആ ദൃശ്യമുള്ള ആശുപത്രിയിലാണ്‌. അതെവിടുന്ന്‌ കിട്ടിയെന്നത്‌ നിങ്ങൾക്കല്ലേ അറിയൂ! ഏതായാലും നിങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ കളമശേരിയും തിരുവനന്തപുരവും ബോർഡിൽ കാണിച്ച കോഴിക്കോടും അല്ലെന്നതിൽ സംശയമില്ല. മഞ്ചേരി കോവിഡ്‌ ആശുപത്രിയുമല്ല, ഇവിടെ ജോലി ചെയ്യുന്ന എനിക്കതറിയാം.’’


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top